Reorganized CPM State Secretariat Meeting Today 
Kerala

പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും

വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുതുതായി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ട പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി, ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.

സംസ്ഥാന സമിതി തീരുമാനപ്രകാരം ആദ്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരിക്കും ചേരുക. തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, ചില ജില്ലാ സെക്രട്ടറിമാരെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും മാറ്റുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കാം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോഴിക്കോട് ചേര്‍ന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

Reorganized CPM State Secretariat Meeting Today: Key Agenda and Decisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

'ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം'? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

'വാഴക്കുല' എഴുതിയത് 'വൈലോപ്പള്ളി'! ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ 5 അംഗ സമിതി

പെരുമ്പാമ്പ്, 'മോസ്ക്കോ' മുൾമുനയിൽ; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

വികസിത് ഭാരത് റോഡ്മാപ്പ്: സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് മുതല്‍