നെന്മാറ പഞ്ചായത്ത് ഓഫീസ്/ ടിവി ദൃശ്യം 
Kerala

നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി; കേസെടുത്തു; സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കത്ത്

സിപിഎം ഭീഷണിയെത്തുടർന്ന് അച്ഛൻ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് മകൻ പൊലീസിന് മൊഴി നൽകി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്. ഇന്നലെ രാവിലെ ഓഫിസിലെത്തിയ സുബൈര്‍ അലിയെ പിന്നീട് കാണാതാകുകയായിരുന്നു. സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം കത്തെഴുതി വച്ചിരുന്നു.

കാണാതായതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് നെൻമാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍  പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.

സിപിഎം ഭീഷണിയെത്തുടർന്ന് അച്ഛൻ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് മകൻ പൊലീസിന് മൊഴി നൽകി. സുബൈർ അലിയുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്ക് അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT