എംഎ ബേബി 
Kerala

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപിഎം

സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാര്‍ഗത്തില്‍ ജീവിക്കാന്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവകാശമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇരു രാജ്യത്തെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഭീകരവാദം പരിഹാരമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാര്‍ഗത്തില്‍ ജീവിക്കാന്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭീകരവാദത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും എം എ ബേബി പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യ എന്നും ഭീകരതയ്‌ക്കെതിരെ ഉറച്ചതും വീട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് പുലര്‍ത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥശ്രമത്തെ പറ്റി പരാമര്‍ശിക്കുന്നില്ല.

'വെടിവയ്പ്പും സൈനിക നടപടിയും നിര്‍ത്തലാക്കുന്നതിനുള്ള ഒരു ധാരണയിലേക്ക് ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് എത്തിച്ചേര്‍ന്നു. എല്ലാ രൂപത്തിലുമുള്ള ഭീകരതയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും.'' - ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

മൂന്ന് ദിവസത്തെ യുദ്ധ സമാനമായ സാഹചര്യത്തിനൊടുവിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത് യുഎസ് മധ്യസ്ഥതയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ മധ്യസ്ഥതയ്ക്ക് യുഎസ് ഉള്‍പ്പെടെയുള്ള മൂന്നാംകക്ഷിയുടെ പങ്കില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. 48 മണിക്കൂര്‍ നേരം ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തിയെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും നേതൃത്വം നല്‍കിയെന്നുമാണ് യുഎസിന്റെ അവകാശവാദം. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ പാകിസ്ഥാന്റെ ആവശ്യപ്രകാരമാണ് വെടിനിര്‍ത്തല്‍ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. വൈകിട്ട് വിക്രം മിസ്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം കൃത്യമായി പറയുകയും യുഎസിന്റെ മധ്യസ്ഥ ശ്രമം പരാമര്‍ശിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെന്ന അവകാശവാദം തള്ളിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

SCROLL FOR NEXT