മറിയക്കുട്ടി/ ടിവി ദൃശ്യം 
Kerala

'ഉണ്ടെന്നു പറയുന്ന ഭൂമിയും ജോലിയുള്ള മക്കളെയും കാണിച്ചു തരൂ'; സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കുന്നു; ആരോപണവുമായി മറിയക്കുട്ടി

തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

അടിമാലി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച വയോധിക സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നു. വീടിനു നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. 

'തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അത് അവര് തെളിയിക്കണം. തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി  ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്‍ദാറും വില്ലേജ് ഓഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന്‍ വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്‍പ്പോരേ.

അവരും അവരുടെ നേതാക്കന്മാരും ചെന്ന് എടുക്കട്ടെ. എനിക്ക് ഇപ്പോ ഒരേക്കര്‍ സ്ഥലം കിട്ടുന്നത് നല്ലതല്ലേ. വില്ലേജില്‍ നിന്നും അതിന്റെ രേഖയെടുത്താല്‍...അതിപ്പോ ആരുടെ കയ്യിലാണ് ഇരിക്കുന്നതെന്ന് അറിയില്ല. മറിയക്കുട്ടി പറഞ്ഞു. 

എന്റെ പിള്ളേര്‍ക്ക് ജോലിയുണ്ടെന്ന് അവരു പറയുന്നു. അത് അവര്‍ക്കേ അറിയാവൂ. എന്റെ മക്കള്‍ക്ക് ഏത് ഓഫീസിലാണ് ജോലിയെന്ന് ഒന്നു പറഞ്ഞു തരണം. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മക്കളുടെ അടുത്ത് ഒന്നുപോകാന്‍ ആഗ്രഹമുണ്ടെന്നും' മറിയക്കുട്ടി പറഞ്ഞു. 

'പത്രത്തില്‍ കൊടുത്തവര് ആരാണെന്ന്... അവരെ പിടിച്ചാല്‍ മതി. അവര് തെളിയിക്കട്ടെ'. മറിയക്കുട്ടി വ്യക്തമാക്കി. എന്നാല്‍ മറിയക്കുട്ടിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന്  സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT