പിവി അൻവറിനെതിരെ സിപിഎം പ്രതിഷേധം ടെലിവിഷൻ ദൃശ്യം
Kerala

'ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും'; പിവി അൻവറിനെതിരെ സിപിഎം പ്രതിഷേധം

അൻവറുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. അൻവറുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.

'ചെങ്കൊടി തൊട്ട് കളിക്കേണ്ട' എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം. 'ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും' എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിൽ പ്രവർത്തകർ പ്രതിഷേധിച്ചത്. നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. വരും ദിവസങ്ങളിലും അൻവറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ മുന്നറിയിപ്പ്. അതേസമയം പ്രതിഷേധം നടത്തുകയാണെങ്കിലും മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് തന്‍റെ ഒപ്പമാണെന്ന് പിവി അൻവര്‍ പറഞ്ഞു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അൻവറിനെ തള്ളി രം​ഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT