Police Headquarters 
Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒയ്ക്ക് സസ്പെന്‍ഷന്‍

സിപിഒ കിരണിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി. സിപിഒ കിരണിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ മര്‍ദിച്ചതിലാണ് നടപടി.

പൊലീസ് ആസ്ഥാനത്തു ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്‍ മ്യൂസിയം സേറ്റേഷനിലെ പൊലീസുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിയിലെത്തിയത്. അമ്മയെ അസഭ്യം പറഞ്ഞെന്ന് കിരണും പരാതി നല്‍കിയിരുന്നു. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അമ്മയുടെ കാര്‍ മാറ്റിയിടാന്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.

പൊലീസ് ആസ്ഥാനത്തെ ഗേറ്റില്‍ വാഹന പരിശോധനക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് കിരണ്‍. ഏപ്രില്‍ രണ്ടിന് ഉച്ചക്ക് വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഗതാഗതം നിയന്ത്രിക്കാന്‍ നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു. വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ വിശാഖ് ആവശ്യപ്പെട്ടതോടെ അവര്‍ വണ്ടി മാറ്റിയിട്ടു. ഇതിന് പിന്നാലെ അവിടെ എത്തിയ കിരണ്‍ തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉന്തും തള്ളുമായതോടെ ഗേറ്റിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്.

CPO suspended after scuffle in front of police headquarters Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെറിനോ വീണ്ടും രക്ഷകനായി; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍, സെമിയില്‍ ഫ്രാന്‍സിനെ നേരിടും

ബെൽജിയത്തെ തകർത്ത് സ്‌പെയിൻ, നാളെ പുലർച്ചെ തീപാറും പോരാട്ടങ്ങൾ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

സ്വാതന്ത്ര്യ സമരസേനാനി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പിന്‍മുറക്കാരന്‍; ആരാണ് അനില്‍ മേനോന്‍?, വിശദമായി അറിയാം

36 മത്സരങ്ങളുടെ അപരാജിത കുതിപ്പ്! അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പം സ്‌പെയിന്‍