അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ / ഫയൽ ചിത്രം: എ സനേഷ് 
Kerala

യുസഫലിയും കുടുംബവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക് 

ഹെലികോപ്റ്ററിന്റെ ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് വിൽപന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞവർഷം ഏപ്രിൽ 11ന് അപകടത്തിൽപ്പെട്ട, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്. ഇറ്റാലിയൻ കമ്പനിയായ അഗസ്ത വെസ്റ്റ്ലൻഡിന്റെ (ലിയോനാർഡോ ഹെലികോപ്റ്റർ) 109 എസ് പി ഹെലികോപ്റ്ററാണിത്. ആഗോള ടെൻഡറിലൂടെയാണ് വിൽപ്പന.

ലേക്ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് യൂസഫലിക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. നാലു മാസം വിശ്രമത്തിലായിരുന്നു. അപ‌കടത്തെതുടർന്ന് കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിൽ സൂക്ഷിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് വിൽപന നടത്തുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് വിൽപ്പന ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ എന്നത് ടെൻഡറിൽ വ്യക്തമാക്കുന്നുണ്ട്.

പൈലറ്റുമാരുൾപ്പെടെ ആറുപേർക്ക് സഞ്ചരിക്കാനാകുന്ന ഈ ഹെലികോപ്റ്റർ ഇപ്പോഴും പറക്കാവുന്ന അവസ്ഥയിലല്ല. അതേസമയം അറ്റകുറ്റപ്പണികൾക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. അല്ലെങ്കിലിതിന്റെ ഭാഗങ്ങൾ വേർതിരിച്ച് വിൽക്കാനാകും. നാലുവർഷം പഴക്കമുള്ള ഇതിന് 50 കോടിയോളം രൂപ വിലവരും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT