പിണറായി വിജയന്‍/ഫയല്‍ 
Kerala

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിമര്‍ശനാത്മക കമന്റിട്ടു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

'അവിട്ടം ദിനം മറന്നവര്‍ ചതയദിനം കൃത്യമായി ഓര്‍ക്കുന്നു' എന്നായിരുന്നു സുജിത്തിന്റെ കമന്റ്

സമകാലിക മലയാളം ഡെസ്ക്

അലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിമര്‍ശനാത്മക കമന്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ഡിവൈഎഫ്‌ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ചതയദിന ആശംസ നേര്‍ന്നുള്ള മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിന് സുജിത്ത് നല്‍കിയ കമന്റാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. 

'അവിട്ടം ദിനം മറന്നവര്‍ ചതയദിനം കൃത്യമായി ഓര്‍ക്കുന്നു' എന്നായിരുന്നു സുജിത്തിന്റെ കമന്റ്. പിന്നീട് ഇതു പിന്‍വലിപ്പിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ആഴ്ച അടിയന്തര ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് സുജിത്തിനോട് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT