സിഎംആര്എല് കേസില് പിണറായി വിജയന്റെ അപ്പീല് അനുമതി ഹര്ജിയില് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. സംസ്ഥാനത്ത് തുലാവര്ഷം ഇന്നെത്തും. ഇന്ന് നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട് പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നാലാം ടി 20 യില് ഇന്ത്യയെ തകര്ത്ത് വെസ്റ്റിന്ഡീസ് പരമ്പരയില് ഒപ്പത്തിനൊപ്പമെത്തി. ഇന്നത്തെ 5 പ്രധാന വാര്ത്തകള് ( Top 5 News Today ) അറിയാം.
എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും മറ്റ് 12 'ഇന്ത്യ' മുന്നണി നേതാക്കളും സമര്പ്പിച്ച ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates