

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയ വ്യാപാരരീതികൾ പരീക്ഷിക്കുന്നത് ഗുണം ചെയ്യും. പിണങ്ങിക്കഴിഞ്ഞ പ്രണയിതാക്കൾ തമ്മിൽ വീണ്ടും അടുക്കും. പൊതുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ചിട്ടി ലേലത്തിലൂടെയോ നിക്ഷേപത്തിലൂടെയോ സാമ്പത്തിക നേട്ടമുണ്ടാകും. ബന്ധുവിന്റെ വീട്ടിൽ മംഗളകർമം നടക്കും. അമിതമായ യാത്ര ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
കായികമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നേട്ടമുണ്ടാകും. സഹപാഠിയുമായുള്ള പിണക്കം അവസാനിക്കും. ആരോഗ്യം മെച്ചപ്പെടും.ഏറെ നാളായി കാത്തിരുന്ന ഒരു രേഖ കൈവശം ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവർക്ക് മികച്ച വരുമാനം ലഭിക്കാം. ജീവിതപങ്കാളിയുടെ നേട്ടം സന്തോഷം പകരും. കുടുംബത്തിലെ മുതിർന്ന വരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വാധീനം വർധിക്കും. മക്കളുടെ കലാപരമായ കഴിവു കൾക്ക് അംഗീകാരം ലഭിക്കും. വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പാരമ്പര്യമായി ലഭിക്കാനുള്ള സ്വത്ത് സംബന്ധിച്ച നടപടികൾ പുരോഗമിക്കും. അയൽക്കാരുമായുള്ള തർക്കം സൗഹാർദപരമായി പരിഹരിക്കും. കൈവിട്ടുപോയ ഒരു സൗഹൃദം വീണ്ടെടുക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
മാധ്യമരംഗത്തുള്ളവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും. വിവാഹം കാര്യത്തിൽ അനുകൂലമായ നീക്കമുണ്ടാകും. ഇന്ന് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാൻ ശ്രദ്ധിക്കണം.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
വിദേശത്തുള്ള ബന്ധുവിനെ നേരിൽ കാണാൻ അവസരമൊരുങ്ങും. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സുഹൃത്തുക്കളോടൊത്തു വിനോദയാത്ര ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ക്ഷീരകർഷകർക്ക് വരുമാനം വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടാകും. മകളുടെ ഉപരിപഠനത്തിന് അനുയോജ്യമായ സ്ഥാപനം കണ്ടെത്തും. മതപരമായ ചടങ്ങുകളിൽ സജീവമായി പങ്കെടുക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ദീർഘകാലമായി ആഗ്രഹിച്ച സ്ഥലംമാറ്റത്തിന് അനുകൂലമായ അറിയിപ്പ് ലഭിക്കും. വായ്പാപേക്ഷയിൽ തീരുമാനമാകും. സഹോദരങ്ങളുമായി ചേർന്ന് ഒരു കാര്യത്തിന് പരിഹാരം കാണും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിശീലന ത്തിൽ നേട്ടമുണ്ടാകും. സുഹൃത്തിന്റെ മക്കളുടെ വിജയത്തിൽ പങ്കുചേരും. കൃഷികളും പൂന്തോട്ട പരിപാലനവും മനസ്സിന് സന്തോഷം നൽകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വായ്പയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കഴിയും. വിവാഹിതരായ മക്കളുടെ സന്ദർശനം സന്തോഷം പകരും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates