സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ച് കടത്താന്‍ ഉപയോഗിച്ച ചുരിദാര്‍, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചു; മെറ്റല്‍ ഡിറ്റക്ടറില്‍ തെളിഞ്ഞില്ല, സ്ത്രീ പിടിയിലായത് ഇങ്ങനെ

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പുതുവഴികള്‍ തേടി കള്ളക്കടത്തുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പുതുവഴികള്‍ തേടി കള്ളക്കടത്തുകാര്‍. വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ത്രീയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. സംശയം തോന്നി വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിച്ചപ്പോള്‍ ഞെട്ടി. രാസവസ്തു ലായനിയില്‍ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചാണ് സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചിരുന്നത്.

ഇന്നലെയാണ് കസ്റ്റംസ് പരിശോധനയില്‍ സ്ത്രീ പിടിയിലായത്. മെറ്റല്‍ ഡിറ്റക്ടറില്‍ സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ ധരിച്ചിരുന്ന ചുരിദാര്‍ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. രാസവസ്തു ലായനിയില്‍ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചാണ് സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചിരുന്നത്. കത്തിക്കുമ്പോള്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഏകദേശം രണ്ടു കിലോ 100 ഗ്രാം മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതില്‍ സ്വര്‍ണം മാത്രം ഒരു കിലോയോളം വരും. ഏകദേശം 50ലക്ഷത്തില്‍ താഴെ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീക്കെതിരെ കസ്റ്റംസ് കേസെടുത്തു. കസ്റ്റംസിനെ കബളിപ്പിച്ചതിന് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT