A A Rahim ഫെയ്സ്ബുക്ക്
Kerala

എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം; കേസെടുത്ത് പൊലീസ്

റഹീം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഎ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എഎ റഹീമിന്റെയും ഭാര്യയുടെയും ഫോട്ടോ സഹിതം വെച്ചാണ് ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുകള്‍ വന്നതെന്നാണ് പരാതി.

റഹീമിന്റെയും കുടുംബത്തിന്റെയും ചിത്രം ലൈംഗിക ചുവയോടുകൂടിയ വാക്കുകളോടെയാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ റഹീം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തന്റെയും ഭാര്യയുടേയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏല്‍പിക്കുന്നതുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 78,79,352 വകുപ്പുകളും കേരള പൊലീസ് ആക്ട് 120(O) വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്.

The police have registered a case based on a complaint filed by A A Rahim MP against cyber abuse

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT