G Sudhakaran ഫയൽ
Kerala

ജി സുധാകരനെതിരെയുള്ള സൈബര്‍ ആക്രമണം; കേസെടുത്ത് പൊലീസ്

തന്റെ പേരില്‍ വ്യാജ കവിത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരന്‍ അയച്ചതെന്ന പേരില്‍ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ ജി സുധാകരന്‍ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

തന്റെ പേരില്‍ വ്യാജ കവിത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

ജി സുധാകരന് കവിത അയച്ചു നല്‍കിയ സുഹൃത്തിന്റെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജ കവിത പ്രചരിപ്പിച്ചവരുടെയും വിശദമായ മൊഴി എടുക്കും. കവിതയുടെ ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Cyber ​​attack against G Sudhakaran; Police register case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

29 ആവശ്യങ്ങള്‍ നിരത്തി കേരളം, കേന്ദ്ര ബജറ്റ് നാളെ

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ 29 പ്രതീക്ഷകള്‍, കളിയാവേശത്തില്‍ കാര്യവട്ടം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യ - യുഎസ് വ്യാപാര കരാര്‍: അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒന്നുമില്ല, ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്ര മന്ത്രി

സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം

SCROLL FOR NEXT