Rahul Mamkootathil  
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും; യുവതികളുടെ മൊഴി രേഖപ്പെടുത്തും

ആരോപണം ഉന്നയിച്ച യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കാനുറച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടു ദിവസത്തിനകം അന്വേഷണസംഘം രൂപീകരിക്കും. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബര്‍ വിദഗ്ധരും ഉണ്ടാകും. ആരോപണം ഉന്നയിച്ച യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ഗര്‍ഭഛിദ്രം സംബന്ധിച്ച സംഭാഷണത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയും എടുക്കും. ഇവര്‍ക്കു പരാതി നല്‍കാന്‍ താല്‍പര്യമുണ്ടോ എന്നതുള്‍പ്പെടെ ചോദിച്ചറിയും. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും. വിശദമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിലേക്ക് എത്തുകയുള്ളു. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നിവയ്ക്കാണു നിലവില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്

ആരോപണമുന്നയിച്ച യുവതികളുടെ പരാതികള്‍ നേരിട്ടു കിട്ടാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതുള്‍പ്പെടെ ശബ്ദരേഖ പുറത്തുവന്നതാണ് കേസിനു ക്രൈംബ്രാഞ്ച് ആധാരമാക്കുന്നത്. ബാലാവകാശ കമ്മിഷനിലും വനിതാകമ്മിഷനിലും രാഹുലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു.

Cyber experts are also on the investigation team against Rahul Mamkoottathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT