cyber fraud alert പ്രതീകാത്മക ചിത്രം
Kerala

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

തട്ടിപ്പുസംഘത്തിന്റെ ഭീഷണിയില്‍ പേടിച്ചു പോയെന്നും അതുകൊണ്ടാണ് പണം കൈമാറാന്‍ തയാറായതെന്നും വയോധികന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി പണം തട്ടാനുള്ള നീക്കം അതിസമര്‍ഥമായി പൊളിച്ച് തിരുവനന്തപുരം സൈബര്‍ പൊലീസും ബാങ്ക് മാനേജരും. ശ്രീവരാഹം സ്വദേശിയായ വയോധികനെയാണ് എന്‍ഐഎ, മുംബൈ പൊലീസും ചമഞ്ഞ് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചത്. തട്ടിപ്പുസംഘത്തിന്റെ ഭീഷണിയില്‍ പേടിച്ചു പോയെന്നും അതുകൊണ്ടാണ് പണം കൈമാറാന്‍ തയാറായതെന്നും വയോധികന്‍ പറഞ്ഞു.

തട്ടിപ്പുസംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് തന്റെ സ്ഥിരനിക്ഷേപമായ പത്തുലക്ഷം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ വയോധികന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ബാങ്ക് മാനേജര്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പണം പിന്‍വലിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വീടിന്റെ അറ്റകുറ്റപ്പണിക്കെന്നായിരുന്നു ഇടപാടുകാരന്റെ മറുപടി. ബാങ്കിലെത്തിയ സൈബര്‍ പൊലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് വയോധികന്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു കണ്ടെത്തിയത്. ദിവസങ്ങളോളം വെര്‍ച്വല്‍ അറസ്റ്റില്‍ കഴിഞ്ഞ അദ്ദേഹം, മാനസികപിരിമുറുക്കം മൂലം ജീവനൊടുക്കാന്‍ വരെ ചിന്തിച്ചതായും പൊലീസിനെ അറിയിച്ചു. വാട്‌സ് ആപ്പ് വീഡിയോ കോളില്‍ പൊലീസ് എത്തിയെന്ന് മനസിലാക്കിയ തട്ടിപ്പ് ഇതോടെ കോള്‍ കട്ട് ചെയ്ത് മുങ്ങി.

ഡിസംബര്‍ 17നാണു മുംബൈ പൊലീസെന്ന വ്യാജേന തട്ടിപ്പ് സംഘം ശ്രീവരാഹം സ്വദേശിയായ 74കാരനെ ആദ്യം ബന്ധപ്പെട്ടത്. അനധികൃത പണം ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ അതു കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇതിനായി അക്കൗണ്ട് നമ്പറും നല്‍കി. അനധികൃത പണമെത്തിയതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ വ്യാജ കത്തും ഇവര്‍ കാട്ടി. തന്റെ ആധാര്‍ നമ്പര്‍ സംഘം പറഞ്ഞതോടെ, അദ്ദേഹം പരിഭ്രാന്തനായി. വിവരം പുറത്തുപറഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും 10 ലക്ഷം രൂപ കൈമാറാനും സംഘം ആവശ്യപ്പെട്ടു. പണം നിയമാനുസൃതം സമ്പാദിച്ചതാണോയെന്ന് റിസര്‍വ് ബാങ്കിനു പരിശോധിക്കാനാണെന്നും അറിയിച്ചു. അടുത്ത ദിവസങ്ങളിലും സംഘം ഭീഷണി തുടര്‍ന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് അറിയിച്ചതോടെ 30നു രാവിലെ ഫോര്‍ട്ടിലുള്ള സ്വകാര്യ ബാങ്കിലെത്തി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നു.

സംശയം തോന്നിയ മാനേജര്‍ ബാങ്കില്‍ തിരക്കാണെന്നും പിറ്റേന്നു വന്നാല്‍ പണം പിന്‍വലിക്കാമെന്നും അറിയിച്ചു. പിന്നാലെ സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ അദ്ദേഹത്തിനടുത്തെത്തി സൈബര്‍ ക്രൈമിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.റോയി കാര്യം തിരക്കിയെങ്കിലും പറയാന്‍ തയാറായില്ല. തുടര്‍ന്ന് ബൈക്കില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു ഫോണ്‍ പരിശോധിച്ചപ്പോഴാണ് അങ്ങേത്തലയ്ക്കല്‍ തട്ടിപ്പ് സംഘമാണെന്നു കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

മെഡിക്കൽ ത്രില്ലർ ചിത്രം 'ഡോസ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നോവൽ 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' 12-ന് പ്രകാശനം ചെയ്യും

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്