പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ജോണിന്റെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിക്കുന്നു. 
Kerala

'അപ്പോ കുട്ടിയ്ക്ക് ചിരിക്കാന്‍ അറിയാം; സര്‍ക്കാര്‍ ജോലി തരപ്പെടുത്താനുള്ള തത്രപ്പാട്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം

'കാണേണ്ടവരെ കണ്ടപ്പോള്‍ കുട്ടി എന്തൊരു ഹാപ്പി. അപ്പൊ കുട്ടിയ്ക്ക് ചിരിക്കാന്‍ അറിയാം അല്ലെ' എന്ന തലക്കെട്ടോടെ പിണറായി വിജയന്‍ ജിജിയെ ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചാണ് സൈബര്‍ ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ രംഗത്ത് വന്നതിന് പിന്നാലെ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ജോണിന്റെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ജിജിക്കെതിരെ രൂക്ഷമായി സൈബര്‍ ആക്രമണം ഉണ്ടായത്.

'കാണേണ്ടവരെ കണ്ടപ്പോള്‍ കുട്ടി എന്തൊരു ഹാപ്പി. അപ്പൊ കുട്ടിയ്ക്ക് ചിരിക്കാന്‍ അറിയാം അല്ലെ' എന്ന തലക്കെട്ടോടെ പിണറായി വിജയന്‍ ജിജിയെ ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചാണ് സൈബര്‍ ആക്രമണം. 'ഇവറ്റകള്‍ക്ക് തന്തയും തള്ളയും ഒന്നുമല്ല പ്രധാനം പാര്‍ട്ടിയാണ്. എന്ത് തോന്നിവാസവും മറ്റുള്ളവരെ വിളിച്ചു പറയാന്‍ യാതൊരു മടിയും ഇല്ലാത്ത വര്‍ഗ്ഗമാണിത് .ശരിക്കും പറഞ്ഞാല്‍ സഖാക്കള്‍ സഖാത്തികള്‍ പിണറായി വിജയന്‍ പറഞ്ഞതുപോലെ ഒരു പരനാറി നികൃഷ്ട ജീവികളാണ്'., 'ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. ഇതുവരെ അല്പം കണ്‍ഫ്യൂഷനില്‍ ആയിരുന്നു. ഈ പെണ്ണിന് വേണ്ടത് അപ്പനെ തിരയിലാണോ, അതോ വിഡീ സതീശന്റെ മാപ്പുപറച്ചില്‍ ആണോ ? അതുപോലെ, എല്‍ഡിഎഫിന് നഷ്ട ഭരണം നഷ്ടപ്പെട്ടതാണോ, യുഡിഎഫിന് ഭരണം ലഭിച്ചതാണോ ഈ പെണ്ണിനെ അസ്വസ്ഥയാക്കുന്നത് ? അപ്പനും വല്യപ്പനും സഹോദരനും നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു, എങ്കിലും വേണ്ടപ്പെട്ട മൂന്ന് മരണത്തിന്റെ വേദനയും വികാരവുമല്ല പ്രതിഫലിക്കുന്നതെന്ന് പറയാതിരിക്കാന്‍ തരമില്ല. ഇതിനിടയില്‍ ഒരു സര്‍ക്കാര്‍ ജോലി തരപ്പെടുത്തുവാനുള്ള തത്രപ്പാടും കാണുന്നു'. 'ആ ചിരി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയതിന്റെ സന്തോഷമല്ലേ... അച്ഛന്‍ ശരിക്കും കടലില്‍ പോയിട്ടുണ്ടോ എന്നൊരു സംശയം...'- ഇങ്ങനെ നീളുന്നു അധിക്ഷേപ കമന്റുകള്‍.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ജോണിന്റെ മകള്‍ ജിജി പ്രതികരിച്ചിരുന്നു. ആ പദവിയിലിരുന്ന് അത് പറയരുതായിരുന്നു. ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണിത്. ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ജോണിന്റെ മകള്‍ പറഞ്ഞു.'ജനപ്രതിനിധികളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണിത്. ഇനി പരാമര്‍ശങ്ങള്‍ നടത്തുമ്പോഴെങ്കിലും ഒരു വിഭാഗം ജനതയെ അടിച്ചമര്‍ത്തുന്ന രീതിയിലാകരുത്. അവരുടെ കൂടി വോട്ടാണ് നിങ്ങളുടെ കസേരകള്‍ എന്ന് മറക്കാതിരിക്കുക. മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്നും കുടുംബക്കാരെ ആശ്വസിപ്പിക്കണമെന്നും പറയുന്നില്ല. അതിനേക്കാളുപരി രക്ഷാപ്രവര്‍ത്തനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ജിജി പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ ഒരു തെറ്റും കാണുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം. അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ദേഷ്യം വരും. അമര്‍ഷം ഉണ്ടാവും. പ്രതിഷേധം ഉണ്ടാവും. അത് ഭരണകൂടത്തോട് ആണ്. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധാനം ചെയ്ത് നില്‍ക്കുന്ന ഒരാളാണ്. മുഖ്യമന്ത്രിയെ അല്ലേ വിമര്‍ശിക്കേണ്ടത്. അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Cyberattacks Target Jiji, Daughter of Missing Vizhinjam Fisherman, Following Her Criticism of CM V.D. Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയില്‍ വന്‍ ഭൂചലനം; 47 മരണം; ഗുരുതര സാഹചര്യം

'രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കും; സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യ മേഖലയ്ക്കൊപ്പം എത്തിക്കും'

'തെറ്റാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്ക് പിന്നാലെ പോകുന്നു, കുറേക്കൂടി അസത്യം കണ്ടെത്തുന്നു'

പിറവം നഗരസഭ വനിത കൗണ്‍സിലര്‍ക്ക് കുത്തേറ്റു

'സ്പീക്കര്‍ പക്വത കാണിക്കണം'; പ്രതിപക്ഷ ഉപനേതാവ് പരാമര്‍ശത്തില്‍ തിരുവഞ്ചൂരിന് മറുപടിയുമായി ബാലഗോപാല്‍