പ്രതീകാത്മക ചിത്രം 
Kerala

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിനുകൾ റദ്ദാക്കി, 35 എണ്ണം കേരളത്തിൽ നിന്ന്

കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. 

ഡിസംബർ മൂന്ന‍ു മുതൽ ആറു വരെ തീയതികളിലെ ദീർഘദൂര ട്രെയിനുകളുൾപ്പെടെയാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു. തമിഴ്നാട്ടിലെ വടക്കൻ തീര ജില്ലകളിലും ആന്ധ്രാപ്രദേശിലെ തെക്കൻ തീര ജില്ലകളിലും വൻ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ

നരസാപൂര്‍-കോട്ടയം (07119, ഞായര്‍)
കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍)
സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍) 
കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍)
ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ) 
കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍)
ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ)
 ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍) 
നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍) 
ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍)
ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍) 
ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍) 
ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍) 
ആലപ്പുഴ--ധന്‍ബാദ് (13352, വ്യാഴം) 
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍)
സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ) 
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ)
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍) 
തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം)
ടാറ്റ- എറണാകുളം (18189, ഞായര്‍)
 എറണാകുളം-ടാറ്റ (18190, ചൊവ്വ)
കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍)
 കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം)
എറണാകുളം-പട്ന (22643, തിങ്കള്‍)
 പട്ന-എറണാകുളം (22644, വ്യാഴം)
കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍)
 കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍)
പട്ന-എറണാകുളം (22670, ചൊവ്വ)
ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍)
 എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍)
ഹാതിയ- എറണാകുളം (22837, തിങ്കള്‍)
 എറണാകുളം-ഹാതിയ (22838, ബുധന്‍)

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT