മുറസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കര തൊടാന്‍ സാധ്യത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

120 കിലോമീറ്റര്‍ വരെ വേഗം, മുറസു ചുഴലിക്കാറ്റ് രാത്രി കര തൊടും, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ മുറസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കര തൊടാന്‍ സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മുറസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കര തൊടാന്‍ സാധ്യത. മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി തുടരുന്ന ചുഴലിക്കാറ്റ് തിങ്കളാഴ്ച രാത്രി 11:30നും ചൊവ്വാഴ്ച പുലര്‍ച്ച നാലുമണിക്കും ഇടയില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ ശക്തമായ ചുഴലിക്കാറ്റായി മാറി മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന് ദുര്‍ബലമാകുന്ന മഴ വെള്ളിയാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-തെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴികളും കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Cyclone 'Murasu' to make landfall tonight with wind speeds of up to 120 kmph; heavy rain expected today and tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

ജിമ്മിൽ പോകാൻ സമയമില്ലേ? ഫിറ്റ്നസ് നിലനിർത്താൻ ഈ 7 വഴികൾ പരീക്ഷിക്കൂ...

കരിപ്പൂരിൽ സിനിമയെ വെല്ലുന്ന നാടകം: സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കാൻ എത്തിയ ക്വട്ടേഷൻ സംഘവും പിടിയിൽ; 1.1 കോടിയുടെ സ്വർണം പിടിച്ചെടുത്തു

'മികച്ച മാതൃക'; 99 ശതമാനവും ഹരിത വാഹനങ്ങള്‍, ചരിത്ര നേട്ടവുമായി അബുദാബി

ബി​ഗ് ബിയും ഭയന്നോ?: ബുള്ളറ്റ്പ്രൂഫ് 'കൂട്ടിൽ' കയറി ബച്ചനും; കാവലായി അഭിഷേക്, സുരക്ഷാ ക്രമീകരണത്തിന് പിന്നിൽ ഭീഷണി?