വലിയഴീക്കൽ പാലത്തിൽ യുവാക്കൾ നടത്തി അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങൾ 
Kerala

വലിയഴീക്കല്‍ പാലത്തില്‍ ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്- വിഡിയോ

അമ്പലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അമ്പലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ പാലത്തില്‍ അഭ്യാസപ്രകടനം നടത്തുന്നതായുള്ള വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രദേശത്ത് പരിശോധന കര്‍ശനമാക്കി.

ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്. ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ചാണ് യുവാക്കള്‍ ബൈക്കുകള്‍ ഓടിച്ചിരുന്നത്.അപകടത്തിന് കാരണമാകുന്ന ഇത്തരം അഭ്യാസങ്ങള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ മഫ്തിയില്‍ പരിശോധന നടത്തി. പാലത്തിന്റെ ഇരുവശത്തുമായി രണ്ടു സംഘമാണ് പരിശോധന നടത്തിയത്. ഇനിയും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ബൈക്കുകള്‍ ഓടിച്ചാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ രമണന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഡ്രൈവിങ്ങുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവയുടെ വിഡിയോയും ചിത്രങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ എം. പരിവാഹനനില്‍ പൊതുജനങ്ങള്‍ അപ് ലോഡ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

SCROLL FOR NEXT