വിദ്യാർഥികളുടെ അഭ്യാസ പ്രകടനം ടെലിവിഷൻ സ്ക്രീൻ ഷോട്ട്
Kerala

പൊടി പാറ്റി തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; രണ്ട് വണ്ടികൾ കൂട്ടിയിടിച്ചു; സ്കൂൾ ​ഗ്രൗണ്ടിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം

വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്, 4 വാഹനങ്ങൾ പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: സ്കൂൾ ​ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലാണ് സംഭവം. ​ഗ്രൗണ്ടിൽ ആളുകൾ നിൽക്കെയാണ് പരിഭ്രാന്തി പരത്തുന്ന തരത്തിൽ വിദ്യാർഥികൾ അഭ്യാസ പ്രകടനം നടത്തിയത്.

സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു.

പ്ലസ് ടു വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിക്കിടെയാണ് വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കാറുകളും മറ്റു ചില വാഹനങ്ങളുമായി ​ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും വേ​ഗതയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതിനിടെ ​ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ​ഗ്രൗണ്ടിലൂടെ കടന്നു പോകാൻ ശ്രമിച്ച അധ്യാപികയും കുട്ടിയും ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കാറുകൾ പാഞ്ഞു വരുന്നത് കണ്ട അവർ ​ഗ്രൗണ്ടിനു പുറത്തേക്ക് മാറി നൽക്കുകയായിരുന്നു.

പൊടി പാറ്റി വാ​ഹനങ്ങൾ അപകടകരമാം വിധത്തിൽ ഓടിക്കുന്നതിനിടെ രണ്ട് വാഹനങ്ങൾ കൂട്ടിയിച്ചു. വാഹനങ്ങളുമായി എത്തരുതെന്ന സ്കൂളിന്റെ കർശന നിർദ്ദേശം ലംഘിച്ചാണ് കുട്ടികൾ അഭ്യാസ പ്രകടനം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT