Kerala

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മകളെ വീണ്ടും പീഡിപ്പിച്ചു, അച്ഛൻ അറസ്റ്റിൽ

2016ലാണ് മകളെ പീഡിപ്പിച്ച കേസിൽ ഇയാൾ പിടിയിലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്; പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ. പാലക്കാട് പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയാണ് അറസ്റ്റിലായത്.  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മകളെ വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

2016ലാണ് മകളെ പീഡിപ്പിച്ച കേസിൽ ഇയാൾ പിടിയിലാവുന്നത്. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT