അ​ഗ്നിശമനസേന തിരച്ചിൽ നടത്തുന്നു/ ടിവി ദൃശ്യം 
Kerala

വാളയാർ ഡാമിൽ ഒഴുക്കിൽപ്പെട്ട എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ്  കോളജിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ രണ്ടു വിദ്യാർത്ഥികളും മരിച്ചു. പൊള്ളാച്ചി സ്വദേശി തിരുപ്പതി, നാമക്കൽ സ്വദേശി ഷൺമുഖം എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ്  കോളജിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ്. 

ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട തൂത്തുക്കുടി സ്വദേശിയായ വിഷ്ണു കുമാറിനെ നിലവിളി കേട്ടെത്തിയ നാട്ടുകാരായ യുവാക്കൾ രക്ഷപ്പെടുത്തിയിരുന്നു. അപകടമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷം ആദ്യം ഷൺമുഖത്തിന്റെയും തുടർന്ന് തിരുപ്പതിയുടെയും മൃതദേഹം കണ്ടെടുത്തു. 

വാളയാർ അതിർത്തിക്കപ്പുറം തമിഴ്നാട് ഭാഗത്തെ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് മൂന്ന് വിദ്യാർത്ഥികളും ഒഴുക്കിൽപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നു വാളയാർ ഡാം കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT