പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പ്രതിഷേധം  
Kerala

ചികിത്സാ പിഴവ്:ഒന്നര വയസുകാരന്‍ മരിച്ച സംഭവം, പയ്യന്നൂര്‍ ബി എം എച്ച് ആശുപത്രിക്ക് മുന്‍പില്‍ വ്യാപക പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍:പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. എരമം സൗത്ത് നടുവിലെക്കുനി സ്വദേശിയും പ്രവാസിയുമായ സുരാജ് താത്തയിലിന്റെയും എറണാകുളം ഐടി പാര്‍ക്ക് ജീവനക്കാരി എന്‍ വിജിഷയുടെയും ഏക മകന്‍ ദേവാന്‍ഷ് ഷൗര്യയാണ് മരിച്ചത്. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ദമ്പതികള്‍ക്ക് ജനിച്ച കുട്ടിയാണിത്.

കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ കളിക്കുന്നതിനിടെ വീണ് താടിയിലേറ്റ ചെറിയ മുറിവിന് ചികിത്സതേടിയാണ് കുട്ടിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയത്. മുറിവ് തുന്നുന്നതിന് അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. അനസ്‌തേ ഷ്യ നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു വെള്ളിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് കുട്ടി മരിച്ചത്.

സംഭവത്തില്‍ അനസ്‌തേഷ്യനല്‍കിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചികിത്സാപ്പിഴവില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയി ലേക്ക് ഡിവൈഎഫ്‌ഐ , യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച സംഘടനകള്‍ ആശുപത്രിയിലേക്ക് പ്രതി ഷേധ മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തില്‍ ശനിയാഴ്ച്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കളും നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളും കുട്ടിയുടെ മൃതദേഹം വെച്ച് പ്രതിഷേധിച്ചു. പൊലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കുഞ്ഞിന്റെ പിതൃസഹോദരന്‍ ഡോക്ടര്‍ അജിത്തുമായി പയ്യന്നൂര്‍ പൊലിസ് ചര്‍ച്ച നടത്തി. പീഡിയാട്രിഷ്യന്‍ ആശനിര്‍മ്മല്‍, പ്‌ളാസ്റ്റിക് സര്‍ജന്‍, ആരതി എന്നിവരെ പ്രതി ചേര്‍ക്കണമെന്നും പ്രതികളായ ഡോക്ടര്‍മാരെ സംരക്ഷിക്കില്ലെന്ന് പൊലിസിനോട് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

Death of a one and a half year old boy: Widespread protest in front of Payyannur BMH Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി