വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം  ടി വി ദൃശ്യം
Kerala

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം;‍ ദുരൂഹത, സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

മകന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കുടുംബം പരാതി നല്‍കി.

സമകാലിക മലയാളം ഡെസ്ക്

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കുടുംബം പരാതി നല്‍കി.

കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് കൊറക്കോട് സ്വദേശി സിദ്ധാര്‍ഥനെ (21) കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ 12 സീനിയര്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍, ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ക്കാണ് മാതാവ് ഷീബ പരാതി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചുണ്ടായ സംഭവത്തെ തുടര്‍ന്ന് സഹ വിദ്യാര്‍ഥികളുടെ പീഡനത്തിനും പരസ്യ വിചാരണയിലും മനംനൊന്താണ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം.

എന്നാല്‍, സിദ്ധാര്‍ഥനെ മര്‍ദിച്ച് ജനല്‍ കമ്പിയില്‍ കെട്ടിത്തൂക്കിയതാണെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മരണത്തിലെ വസ്തുത പുറത്തു കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. തുടര്‍ച്ചയായ ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥ് മര്‍ദ്ദനത്തിനിരയായതായി ബന്ധുക്കള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT