സന്ധ്യ,കല്യാണി  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

മൂന്നു വയസുകാരിയുടെ മരണം: അമ്മയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും, മാനസിക നില പരിശോധിക്കും

കൊലപാതകത്തിന്റെ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവാങ്കുളത്ത് മകളെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ സന്ധ്യയുടെ ബന്ധുക്കളെ നാളെ മുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു. അമ്മയുടെ മാനസിക നില മാനസിക രോഗവിദഗ്ധന്‍മാരുടെ നിര്‍ദേശമനുസരിച്ച് പരിശോധിക്കും. കൊലപാതകത്തിന്റെ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു.

തിരുവാങ്കുളത്തെ വീട്ടില്‍ കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിയപ്പോള്‍ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്. പൊതുദര്‍ശനത്തിലെത്തിയവര്‍ കരച്ചിലക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.

ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താന്‍ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അമ്മ സന്ധ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ച സന്ധ്യ ഒടുവില്‍ രാത്രി എട്ടു മണിയോടെയാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് സമ്മതിച്ചത്. സംഭവ സ്ഥലത്ത് സന്ധ്യയുമായെത്തിയ പൊലീസ് കുഞ്ഞിനെ വലിച്ചെറിഞ്ഞ സ്ഥലമേതെന്ന് മനസിലാക്കി. പിന്നെ കനത്ത മഴയെ പോലും അവഗണിച്ച് പുലര്‍ച്ചെ രണ്ടര വരെ നീണ്ട തെരച്ചില്‍. അതിനൊടുവില്‍ നാടിനെയാകെ നൊമ്പരപ്പെടുത്തി ചാലക്കുടി പുഴയുടെ ആഴങ്ങളില്‍ നിന്ന് ആ പിഞ്ചു കുഞ്ഞിന്റെ മൃതശരീരം കണ്ടെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT