ജാമ്യം ലഭിച്ച ഷിംജിത ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നു  
Kerala

'ഒന്നും പറയാനില്ല'; 22ാം ദിവസം ജയില്‍ നിന്ന് പുറത്തിറങ്ങി ഷിംജിത മുസ്തഫ

ദീപക്കിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഒന്നുപറയാനില്ലെന്നായിരുന്നു ഷിംജിതയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയില്‍ മോചിതയായി. വൈകീട്ട് ഏഴ് മണിയോടെയാണ് ഷിംജിത ജയിലിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയത്. ദീപക്കിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഒന്നുപറയാനില്ലെന്നായിരുന്നു ഷിംജിതയുടെ മറുപടി. കോഴിക്കോട് സെഷന്‍സ കോടതി ഇന്ന് ഉപാധികളോടെ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാന്‍ഡിലായി കോഴിക്കോട് ജയിലില്‍ കിടന്നത്. 9000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ മാസത്തില്‍ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും, മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നില്‍ ഹാജരാകേണ്ടത്.

കേസില്‍ കസ്റ്റഡിയിലെടുത്ത ലാപ്‌ടോപും മൊബൈല്‍ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വരുന്നതു വരെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പട്ടു. എന്നാല്‍ 21 ദിവസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും, ഇനിയും പ്രതി ജയിലില്‍ കിടക്കേണ്ട സാഹചര്യമില്ലെന്നും, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഷിംജിത ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.

ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരില്‍ വെച്ച് തിരക്കുള്ള സ്വകാര്യ ബസില്‍ വെച്ച്, ദീപക് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ ചിത്രീകരിച്ച് ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് ഗോവിന്ദപുരം സ്വദേശിയായ ദീപക് വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Deepak Suicide Case: Accused Shimjitha Mustafa Released from Jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരേയൊരു എ ടീം ബിജെപി , മാറാത്തത് ഇനി മാറും', കേരളത്തിൽ സർക്കാർ ഉണ്ടാക്കുമെന്ന് മോദി

'ഒന്ന് പകരം വരുമോ... ഇല്ല, ഐപിഎൽ കളിക്കില്ല'; ഓഫർ നിരസിച്ച് ഇം​ഗ്ലണ്ട് താരങ്ങൾ

വർക്ക്ഔട്ടും ഡയറ്റിങ്ങും ഫലം കാണുന്നില്ലേ? ഹൈപ്പോതൈറോയ്ഡിസം എങ്ങനെ ശരീരഭാരത്തെ ബാധിക്കും

എസ്‍ഡിപിഐ- സിപിഎം ധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്; വികസനം സിപിഎമ്മുകാർക്ക് മാത്രം: രമേശ് ചെന്നിത്തല

രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും

SCROLL FOR NEXT