ഷിംജിത റിമാന്‍ഡില്‍ 
Kerala

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍

കുന്ദമംഗലം കോടതിയാണ് ഷിംജിതയെ റിമാന്‍ഡ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാന്‍ഡില്‍. കുന്ദമംഗലം കോടതിയാണ് ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഷിംജിതയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും.

ഷിംജിതയെ കൊണ്ടുവരുമെന്നറിഞ്ഞ് കോടതി പരിസരത്ത് വന്‍ ആള്‍ക്കൂട്ടവും എത്തിയിരുന്നു. വലിയ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് വടകരയിലെ ബന്ധു വീട്ടില്‍ നിന്ന് ഷിംജിതയെ മെഡിക്കല്‍ കോള്ജ പൊലീസ് പിടികൂടിയത്.

ഷിംജിതയ്‌ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയാണ് ബസില്‍ വിഡിയോ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്.

Deepak Suicide Case: Arrested Accused Shimjitha Musthafa Remanded to Custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ ഡി, റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിക്കും, വിഡിയോയും എടുക്കും; മലയാളി യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍

'മനുഷ്യരെ ചൂഷണം ചെയ്തവര്‍ക്കൊപ്പം ഫോട്ടോ എടുത്തതില്‍ അപമാനമുണ്ട്, ആത്മഹത്യ ചെയ്യില്ല'; മുകേഷിനൊപ്പമുള്ള ഫോട്ടോയില്‍ ഷഹനാസിന്റെ വിശദീകരണം

കോഴിക്കോട് എൻഐടിയിൽ വിവിധ ഒഴിവുകൾ, ജനുവരി 22 മുതൽ അപേക്ഷിക്കാം

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു,ആറ് ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT