പ്രതീകാത്മക ചിത്രം 
Kerala

പുള്ളിമാന്‍ ഓടിക്കയറിയത് കടയിലേക്ക്, ചില്ലു വാതിൽ തകർത്ത് തിരിച്ചോടി

 ചെറുപുഴ വഴി വന്ന മാനിനെ മറ്റേതോ ജീവികള്‍ ഓടിച്ച് കടയില്‍ അഭയം തേടിയതാകാമെന്ന് കരുതുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; അപ്രതീക്ഷിതമായാണ് പുള്ളിമാൻ കടയിലേക്ക് പാഞ്ഞു കയറിയത്. ശരവേ​ഗത്തിൽ ഓടി വന്നു കയറിയതാകട്ടെ ചില്ലു വാതിലിലേക്കും. ​ഗ്ലാസ് പൂർണമായും തകർ‍ത്ത് വന്ന വഴി തന്നെ തിരിച്ചോടി. കഴിഞ്ഞ ദിവസം അരീക്കോട് കിഴുപറമ്പ് പത്തനാപുരം പള്ളിയോട് ചേര്‍ന്നുള്ള കടയിലേക്കാണ് അഭയം തേടി പുള്ളിമാനെത്തിയത്. 

 ശത്രുകളില്‍ നിന്നും രക്ഷതേടിയാണ് പുള്ളിമാൻ കടയുടെ ഉള്ളിൽ കയറിയത്.  ചെറുപുഴ വഴി വന്ന മാനിനെ മറ്റേതോ ജീവികള്‍ ഓടിച്ച് കടയില്‍ അഭയം തേടിയതാകാമെന്ന് കരുതുന്നു. ഗ്ലാസ് കാണാതെ അകത്ത് കയറിയ മാന്‍ കടയുടെ ഗ്ലാസിനോട് നിര്‍മിച്ച വാതില്‍ പൂര്‍ണമായും തകര്‍ത്തു. റോഡില്‍ വന്‍ തിരക്കുള്ള സമയമായിരുന്നു. പാഞ്ഞടുത്ത മാന്‍ അതേ വേഗതയില്‍ ചെറുപുഴ ഭാഗത്തേക്ക് തന്നെ തിരിച്ചോടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

'റിയൽ മെയ്യഴകൻ കോമ്പോ', കിലോ മീറ്ററുകളോളം ബൈക്ക് തള്ളി ​ഗോവിന്ദ് വസന്ത; വിഡിയോയുമായി '96' സംവിധായകൻ

'ബോസ്' എന്നും 'എക്‌സ്' എന്നും വിളിപ്പേര്, ഓണക്കാലത്ത് ലക്ഷ്യമിട്ടത് 5 കോടിയുടെ കച്ചവടം; വൈറ്റിലയില്‍ പിടിയിലായത് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാനി

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചാൽ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നു: ജസ്റ്റിസ് പി ബി വരാലെ

സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍; 20 ദിവസത്തിനിടെ 15,000 രൂപയുടെ വര്‍ധന