മാത്യു കുഴൽനാടൻ/ ഫെയ്സ്ബുക്ക് 
Kerala

മാത്യു കുഴല്‍നാടന്റെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്:  പൊലീസ് കേസെടുത്തു

റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 

മാത്യു കുഴല്‍നാടന്റെ സ്വത്തു സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയുടേയും കുട്ടിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങളും ചേര്‍ത്താണ് പ്രചാരണം. 

ഇതിനെതിരെ മാത്യു കുഴല്‍നാടനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സജീര്‍ എന്നയാളുടെ സമൂഹിക മാധ്യമങ്ങളിലൂടെയാണ് അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിച്ചതെന്ന് പൊലീസ് കണ്ടെത്തി. അപകീര്‍ത്തികരമായ പ്രചാരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT