കൊല്ലപ്പെട്ട മന്‍സൂര്‍, സിസിടിവി ദൃശ്യങ്ങള്‍ / ടെലിവിഷന്‍ ചിത്രം 
Kerala

കൊലയ്ക്ക് മുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നു, ചിലരെ ഫോണ്‍ വിളിച്ചു വരുത്തി ; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ഫോണ്‍വിളി രേഖകളും പൊലീസിന് 

സംഭവം നടക്കുന്നതിന് 15 മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ സംഭവസ്ഥലത്തിനടുത്ത് പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കൂടിച്ചേര്‍ന്ന് അവസാനവട്ട തയ്യാറെടുപ്പ് നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് അനുമാനിക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്‍ ഉണ്ട്.

സംഭവം നടക്കുന്നതിന് 15 മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മന്‍സൂറിന്റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒത്തു കൂടുന്നതും മൊബൈല്‍ ഫോണില്‍ മറ്റ് പലരെയും വിളിക്കുന്നതും ദൃശ്യത്തിലുണ്ട്. 

പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ അന്വേഷണം സംഘം ഇത് പരിശോധിക്കുകയാണ്. അതിനിടെ  പ്രതികള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക രേഖകള്‍ ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?