സിസിടിവി ദൃശ്യം nithin raj suicide file
Kerala

അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങി, തുടര്‍ന്നാണ് ആത്മഹത്യ; നിതിന്‍ രാജിന്റെ മരണത്തില്‍ വിശദീകരണവുമായി വീണ്ടും കോളജ്

നിതിന്‍ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ സ്ഥാപനത്തിനോ എതിരായി പരാതി നല്‍കിയിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ആരോപണങ്ങളില്‍ വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ്. നിതിന്‍ രാജിന്റെ മരണത്തില്‍ കോളജിന് യാതൊരു പങ്കുമില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കോളജ് പുറത്തുവിട്ട നോട്ടീസില്‍ പറയുന്നു.

നിതിന്‍ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ സ്ഥാപനത്തിനോ എതിരായി പരാതി നല്‍കിയിട്ടില്ല. നിതിന്‍ രാജ് എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളജിലെ ഒരു അധ്യാപികയ്ക്ക് നിരന്തരം മെസേജുകളും ഫോണ്‍ വിളികളും വരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. സഹോദരീ ഭര്‍ത്താവായ അശോകന് വേണ്ടിയാണ് ലോണ്‍ എടുത്തത് എന്നാണ് നിതിന്‍ പറഞ്ഞത്. ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ നിതിന്റെ സഹോദരീ ഭര്‍ത്താവിനെ പ്രിന്‍സിപ്പാള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ലോണ്‍ ആപ്പില്‍ റഫറന്‍സായി കൊടുത്ത അധ്യാപികയുടെ പേര് അതില്‍നിന്ന് ഒഴിവാക്കാന്‍ പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപികയുടെ പേര് നല്‍കിയത് താനല്ലെന്നായിരുന്നു നിതിന്റെ നിലപാട്. ഇതോടെ അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. പരാതി എഴുതാന്‍ തുടങ്ങിയപ്പോഴാണ് നിതിന്‍ മുറിയില്‍ നിന്നു പുറത്തുപോയതും മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കു ചാടിയതും. ഈ സംഭവത്തില്‍ സ്ഥാപനത്തിലെ ആര്‍ക്കും പങ്കില്ലെന്നും കോളജിന്റെ നോട്ടീസില്‍ പറയുന്നു.

കോളജിനു പുറത്തുണ്ടായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിതിനെതിരെ നടപടികള്‍ വന്നപ്പോള്‍ നിതിനെ പരമാവധി സഹായിക്കാനാണ് കോളജ് ശ്രമിച്ചതെന്നും രക്ഷിതാവിനെ വരുത്തി കൗണ്‍സിലിങ് നല്‍കാമെന്ന ഉറപ്പില്‍ വിട്ടെന്നും നോട്ടീസില്‍ പറയുന്നു. കൗണ്‍സിലിങ് നല്‍കാമെന്ന് നിതിന്റെ രക്ഷിതാവ് കോളജിലും പൊലീസ് സ്റ്റേഷനിലും രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. നിതിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ അധ്യാപകന്‍ ഡോ.റാമിനെതിരെ ഒരു പരാതികളും കോളജിന് ലഭിച്ചിട്ടില്ല. കോളജും മറ്റ് സ്ഥാപനങ്ങളും നിലനില്‍ക്കുന്ന വസ്തു കയ്യേറി കൈവശപ്പെടുത്തിയതാണെന്നും ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവായിട്ടുണ്ടെന്നും വന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് കോളജ് അധികൃതര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

Dental College Clarifies Nithin Raj Suicide Allegations: Nithin Raj suicide is a sensitive topic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം: മന്ത്രി കൃഷ്ണന്‍കുട്ടി

'യഥാര്‍ഥ ഇടതുപക്ഷക്കാര്‍', സിപിഎം വിമതരുടെ കൂട്ടായ്മയ്ക്ക് പി വി അന്‍വര്‍; സുരേഷുമായി കൂടിക്കാഴ്ച

സുരക്ഷാ ഭീഷണി; ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍

ഇറാനുമായി അടുത്ത ബന്ധം; ജനറല്‍ അസിം മുനീര്‍ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകും; യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്

കാന്‍സറിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും ഭാര്യയെ പരിചരിക്കുന്ന ഇര്‍ഫാന്‍ ഖാന്‍; വിങ്ങലായി മകന്റെ പോസ്റ്റ്

SCROLL FOR NEXT