PV Anvar special arrangement
Kerala

ഘടകകക്ഷിയാക്കാത്തതില്‍ അതൃപ്തി അറിയിച്ച് തൃണമൂല്‍; യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ അന്‍വര്‍ മത്സരിക്കുമെന്ന് ഡെറിക് ഒബ്രയാന്‍

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പിവി അന്‍വര്‍ സ്വന്തം നിലക്ക് മല്‍സരിക്കുമെന്നും അദ്ദേഹം വേണുഗോപാലിനെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിവി അന്‍വറിന്റെ (pv anvar) യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. യുഡിഎഫ് പ്രവേശത്തിന് അപേക്ഷ നല്‍കി കത്തു നല്‍കിയിട്ടും അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വിളിച്ചാണ് അതൃപ്തി അറിയിച്ചത്.

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പിവി അന്‍വര്‍ സ്വന്തം നിലക്ക് മല്‍സരിക്കുമെന്നും അദ്ദേഹം വേണുഗോപാലിനോട് പറഞ്ഞു. അതേസമയം വേണുഗോപാല്‍ ഡെറികിന് ഏതെങ്കിലും നിലക്കുള്ള ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

അതേസമയം, യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാകില്ലെന്ന മുന്നണി തീരുമാനം പിവി അന്‍വറിനെ അറിയിച്ചതായി കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് അന്‍വര്‍ ആദ്യം പറഞ്ഞിരുന്നു. അതിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പ്രസ്താവന പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പര്‍ ആക്കും. ഇക്കാര്യം അന്‍വറുമായി സംസാരിച്ചു. അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. പരാമര്‍ശം പിന്‍വലിക്കണമെന്നത് യു ഡി എഫ് ഏകകണ്ഡമായി തീരുമാനിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

തൃണമൂലിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പര്‍ ആക്കുന്നതെന്ന് അദേഹം പറഞ്ഞു. വിജയ സാധ്യത ഇല്ല എന്ന് കാലേക്കൂട്ടി പ്രഖ്യാപിക്കാന്‍ ആവില്ല. രാഷ്ട്രീയ പോരാട്ടം വരുന്നതാണ് നല്ലത്. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഘടകകക്ഷി ആക്കാതെയുള്ള യുഡിഎഫ് നീക്കം അന്‍വര്‍ അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ നാളെ രാവിലെ 9ന് മാധ്യമങ്ങളെ കാണും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി