Despite getting majority LDF loses power in Moopainad Panchayat ഫയല്‍ ചിത്രം
Kerala

അസാധു വോട്ട് തകര്‍ത്തത് 25 വര്‍ഷത്തെ കാത്തിരിപ്പ്; ഭൂരിപക്ഷം കിട്ടിയിട്ടും മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം

എല്‍ഡിഎഫിലെ ഒമ്പതാം വാര്‍ഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫിന് മോഹഭംഗം. നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കക്ഷിനില അനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു പഞ്ചായത്തില്‍ മുന്‍തൂക്കം. ഒമ്പത് അംഗങ്ങളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫിന് എട്ട് അംഗങ്ങളുമായിരുന്നു. വോട്ടെടുപ്പ് നടന്നതോടെ ഒമ്പത് വോട്ടുകള്‍ ലഭിക്കേണ്ടിയിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കേശവന് എട്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫിലെ ഒമ്പതാം വാര്‍ഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. ഇരുമുന്നണികള്‍ക്കും എട്ട് വീതം വോട്ടുകള്‍ ലഭിക്കുകയും മത്സരം തുല്യനിലയിലാവുകയും ചെയ്തു.

വോട്ടുനില തുല്യമായതിനെത്തുടര്‍ന്ന് വിജയിയെ കണ്ടെത്താനായി അധികൃതര്‍ നറുക്കെടുപ്പ് നടത്തി. ഇവിടെ ഭാഗ്യം യുഡിഎഫിനെ തുണയ്ക്കുകയായിരുന്നു. നറുക്കെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സി വി സുധ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. മൂപ്പൈനാട് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫിന് ഇനിയും കാത്തിക്കാനാണ് യോഗം.

Despite getting majority LDF loses power in Moopainad Panchayat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിപിയുടെ ഗുളിക കഴിച്ചില്ല, പ്രാഥമികകര്‍മം നടത്താന്‍ പോലും അനുവദിച്ചില്ല, പൊലീസ് ഫോണ്‍ പിടിച്ചെടുത്തെന്ന്; എന്‍ സുബ്രഹ്മണ്യന്‍

കരയാതെ ഉള്ളി അരിയാന്‍ ഇതാ കുറച്ച് ട്രിക്കുകൾ

ചിറ്റൂരില്‍ അഞ്ചു വയസുകാരനെ കാണാതായി

CUSAT RUSA 2.0: ഗവേഷണ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകന്‍; കെ ശേഖര്‍ അന്തരിച്ചു

SCROLL FOR NEXT