നരേന്ദ്രമോദി/ ഫയല്‍ ചിത്രം 
Kerala

ഭീഷണിക്കത്ത് കൊച്ചി സ്വദേശിയുടെ പേരിൽ; വ്യക്തിവിരോധം തീർക്കാൻ ചെയ്തതെന്ന്  വീട്ടുകാർ, വിശദ അന്വേഷണം

പൊലീസും ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരും ജോസഫിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂർ ​സ്വദേശിയുടെ പേരിൽ. ജോസഫ് ജോൺ എന്നയാളുടെ പേരിൽ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തിയാണ് കത്ത് അയച്ചിട്ടുള്ളത്. പൊലീസും ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരും ജോസഫിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.

താൻ കത്ത് അയച്ചിട്ടില്ലെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ജോസഫ് അധികൃതരെ അറിയിച്ചത്. തന്നെ കുടുക്കാൻ ബോധപൂർവം ചെയ്തതാണ് ഇതെന്നാണ് ജോസഫ് പറയുന്നത്. ചെയ്ത ആളെ അറിയാമെന്നും ജോസഫ് പറഞ്ഞു. വിവരങ്ങൾ ജോസഫ് പൊലീസിനും മറ്റ് അധികൃതർക്കും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. വ്യക്തിവിരോധമുള്ള ആളാണെന്ന് ജോസഫിന്റെ കുടുംബാം​ഗങ്ങൾ പറഞ്ഞു. സംശയമുള്ള ആളുടെ കൈയക്ഷരവും കത്തിലെ കൈയക്ഷരവും തമ്മിൽ സാമ്യമുണ്ടെന്നും അവർ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒരാഴ്ച മുൻപ് കത്ത് ലഭിച്ചത്. ഇതു പൊലീസിനു കൈമാറുകയായിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര ഇന്റലിജൻസ് വകുപ്പും അന്വേഷിക്കുന്നുണ്ട്. 

നാളെ വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT