Suresh Gopi  
Kerala

ആഗോള അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് മന്ത്രിയുടെ വസതിയിലെത്തിയാണ് ക്ഷണിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് മന്ത്രിയുടെ വസതിയിലെത്തിയാണ് ക്ഷണിച്ചത്. ഈ മാസം ഇരുപതിന് പമ്പാ തീരത്താണ് അയ്യപ്പസംഗമം.

ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പങ്കെടുത്തേക്കും.

അയ്യപ്പ സംഗമത്തില്‍ വ്യവസ്ഥകളോടെയാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം. ശബരിമല വെര്‍ച്ചല്‍ ക്യൂ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പരിഗണിക്കൂകയുള്ളു. 500 വിദേശ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്.

Devaswom Board invites Suresh Gopi to Global Ayyappa Sangamam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം