Kerala

ക്ഷേത്രദർശനത്തിനുളള സാഹചര്യമില്ല, മണ്ഡലകാല വ്രതാനുഷ്ഠാനം വീടുകളിൽ നടത്തണം; എൻഎസ്എസ് 

ആചാരങ്ങൾ പാലിച്ച് ക്ഷേത്രദർശനത്തിനുളള  സാഹചര്യമില്ലാത്തതിനാലാണ് നിർദേശം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് കാലമായതിനാൽ മണ്ഡലകാല വ്രതാനുഷ്ഠാനം വീടുകളിൽ നടത്തണമെന്ന് എൻഎസ്എസ്. കരയോഗങ്ങൾക്കയച്ച കത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആചാരങ്ങൾ പാലിച്ച് ക്ഷേത്രദർശനത്തിനുളള  സാഹചര്യമില്ലാത്തതിനാലാണ് നിർദേശം.

കോവിഡ് കാലമായതിനാൽ വ്രാതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങൾ പാലിച്ച് ക്ഷേത്രദർശനം നടത്താൻ സാഹചര്യമില്ല. വീടുകൾ ശുദ്ധവൃത്തിയോടെ സൂക്ഷിച്ച് പ്രാർഥനാനിരതരാകണമെന്ന് എൻഎസ്എസ് യൂണിയൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അയച്ച കത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ നിർദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

​Jantar Mantar Protest: എന്തിനാണ് മുഴുവൻ ഡൽഹിയെയും തടവറയിലാക്കിയിരിക്കുന്നത്?; കേന്ദ്രത്തോട് രാഹുൽ ഗാന്ധി

തുടയില്‍ ലാത്തിവച്ച് അടിച്ചു, ദേഹമാസകലം ചതവുകള്‍; പാടുകള്‍ തുറന്നു കാട്ടി ഇമ്രാന്‍ ഖാന്റെ സഹോദരി

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്