സികെ ഗോപിനാഥന്‍ 
Kerala

ധനലക്ഷ്മി ബാങ്ക് ഡയറക്ടർ സികെ ​ഗോപിനാഥൻ അന്തരിച്ചു

2016 ഓഗസ്റ്റ് മുതലാണ് ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

25 വർഷമായി ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 2016 ഓഗസ്റ്റ് മുതലാണ് ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായത്. 2008 മുതല്‍ എട്ടുവര്‍ഷക്കാലം കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായിരുന്നു. കേരളം ആസ്ഥാനമായ ഒട്ടേറെ കമ്പനികളുടെ ഓഹരിയുടമ കൂടിയാണ്.

സി.കെ.ജി. സൂപ്പര്‍മാര്‍ക്കറ്റ്സ്, സി.കെ.ജി. സെക്യൂരിറ്റീസ്, ദേവലോകം ഹോട്ടല്‍ എന്നിവയുടെ ഉടമയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് സ്വദേശിയായ അദ്ദേഹം ചിറ്റിലങ്ങാട്ട് കളത്തില്‍ കുടുംബാംഗമാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT