നിഖിൽ പൈലി 
Kerala

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസിയിലേക്ക്; പുതിയ ചുമതല

ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലി അടക്കം അഞ്ചുപേരെ ഡിസിസി അം​ഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലി അടക്കം അഞ്ചുപേരെ ഡിസിസി അം​ഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്.

കെപിസിസി സംഘടന ജനറൽ സെക്രട്ടറി അംഗീകരിക്കുന്നതോടെ നിഖിൽ പൈലി ഡിസിസി അംഗമാവും. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് നിഖിൽ പൈലി.

2022 ജനുവരി 10നാണ്‌ പൈനാവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്‌. പ്രതിയാണെങ്കിലും നിഖിൽ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

ഡിസിസി അംഗമായി നാമനിർദേശം ചെയ്തതിൽ നിഖിൽ പൈലി നന്ദി അറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് സി പി മാത്യു എന്നിവർക്കാണ് നന്ദി പറഞ്ഞിട്ടുള്ളത്.

Dheeraj murder case accused Nikhil Paily to Idukki DCC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍; നിയമനവുമായി കേന്ദ്രം

മലയാളത്തിന്റെ അഭിമാനം വാനോളം! 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി കസിയ

നാളെയും മറ്റന്നാളും ബെവ്‌കോ അവധി; റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് ഉത്രാട നാള്‍; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാര്‍

ലോകബാങ്ക് സര്‍വേ വിവാദം: സൗദി പ്രവാസികളെക്കുറിച്ചുള്ള കണ്ടെത്തലുകളില്‍ ആശങ്കയറിയിച്ച് തരൂരും രംഗത്ത്