കേരളത്തില്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധന അടിസ്ഥാനമാക്കുക 2002ലെ വോട്ടര്‍ പട്ടിക ഫയൽ ചിത്രം
Kerala

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് 2002 ന് മുന്‍പാണോ?, പിന്‍പാണോ?; പുതുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

കേരളത്തില്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധന അടിസ്ഥാനമാക്കുക 2002ലെ വോട്ടര്‍ പട്ടിക. അതിനുശേഷം വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവര്‍ പുതുതായി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധന അടിസ്ഥാനമാക്കുക 2002ലെ വോട്ടര്‍ പട്ടിക. അതിനുശേഷം വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവര്‍ പുതുതായി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. 2002ല്‍ ഉണ്ടായിരുന്നവര്‍ എന്യുമറേഷന്‍ ഫോം മാത്രം നല്‍കിയാല്‍ മതിയാകും.

2002ലെ പട്ടികയില്‍ പേര് ഇല്ലെങ്കില്‍

2002ലെ പട്ടികയില്‍ ഇല്ലാതിരുന്ന ശേഷം 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എന്യുമറേഷന് പുറമെ പൗരത്വത്തിന് തെളിവായി ആധാര്‍ ഉള്‍പ്പടെ പന്ത്രണ്ട് രേഖകളിലൊന്ന് സമര്‍പ്പിക്കണം. രണ്ടുപട്ടികയിലും ഇല്ലാത്തവര്‍, യോഗ്യരെങ്കില്‍ പുതുതായി പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഫോം 6 വഴി അപേക്ഷിക്കണം.

വോട്ടര്‍ പട്ടിക പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. എങ്കിലും ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഓരോ വീട്ടിലുമെത്തി വിവരം പരിശോധിക്കും. ബിഎല്‍ഒ എത്തുമ്പോള്‍ ആളില്ലെങ്കിലും പിന്നീട് സന്ദര്‍ശനസമയം നിശ്ചയിക്കാം. പ്രവാസികള്‍ക്കും പട്ടിക പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. തുടര്‍ന്ന് ബിഎല്‍ഒ വീട്ടിലെത്തുമ്പോള്‍ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്ന് ശേഖരിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ബിഎല്‍ഒമാര്‍, ഇആര്‍ഒ മാര്‍ തുടങ്ങിയവര്‍ക്കാണ് കരട് വോട്ടര്‍പട്ടികയെ പറ്റി ഫോറം ഏഴില്‍ പരാതി നല്‍കേണ്ടത്. മൊബൈല്‍ ആപ്പുകള്‍ വഴിയും നല്‍കാം. ജില്ലാ തലത്തില്‍ കോള്‍ സെന്ററുകളും ഉണ്ടാകും.

രേഖകള്‍ ഇവ

ആധാര്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ എസ്‌ഐആര്‍ നടപടികള്‍ക്കു തെളിവായി സമര്‍പ്പിക്കുന്ന രേഖകള്‍ ഇവയാണ്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്

1987 ജൂലൈ ഒന്നിനു മുന്‍പ് സര്‍ക്കാര്‍/ തദ്ദേശ സ്ഥാപനങ്ങള്‍/ ബാങ്ക്/ എല്‍ഐസി/ പൊതുമേഖല സ്ഥാപനം നല്‍കിയ ഏതെങ്കിലും തിരച്ചിറയില്‍ കാര്‍ഡ്

ജനനസര്‍ട്ടിഫിക്കറ്റ്

പാസ്‌പോര്‍ട്ട്

അംഗീകൃത ബോര്‍ഡുകളോ സര്‍വകലാശാലകളോ നല്‍കിയ പത്താംതരം വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്

സ്ഥിരതാമസക്കാരനാണെന്ന സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ്

വനാവകാശ സര്‍ട്ടിഫിക്കറ്റ്

ഒബിസി/ എസ് സി/ എസ് ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്

ദേശീയ പൗരത്വപട്ടിക

സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബ രജിസ്റ്റര്‍

സര്‍ക്കാര്‍ നല്‍കുന്ന ഭൂമി ഭവന കൈമാറ്റ സര്‍ട്ടിഫിക്കറ്റ്

ആധാര്‍

The intensive revision of the voter list in Kerala will be based on the 2002 voter list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT