പരിക്കേറ്റ വിദ്യാര്‍ഥി മുഹമ്മദ് അസ്ലഹ് 
Kerala

'ഹെയര്‍ സ്‌റ്റൈല്‍ ഇഷ്ടമായില്ല'; പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ എട്ടാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം

കുന്ദമംഗലം ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസുകാരനായ മുഹമ്മദ് അസ്ലഹിനാണ് മര്‍ദനമേറ്റത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുന്ദമംഗലം ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചതായി പരാതി. കൊടുവള്ളി കരുവന്‍ പൊയില്‍ അബദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് അസ്ലഹ് (14)നാണ് മര്‍ദനമേറ്റത്. മുടി വെട്ടിയ സ്‌റ്റൈലും, കാലില്‍ ധരിച്ച ചെരുപ്പും ചോദ്യം ചെയ്തുമായിരുന്നു മര്‍ദനം.

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ 15 ലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്ന് അസ്ലഹ് പറഞ്ഞു. സ്‌കൂള്‍ ബസില്‍ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. മൂക്കില്‍ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

'Didn't like the hairstyle'; 8th-grade student brutally beaten by seniors after exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്കയ്ക്കും ഇസ്രയേലിനും 'സര്‍പ്രൈസ്' കാത്തിരിക്കുന്നു'; പ്രഖ്യാപനത്തിനു പിന്നാലെ ഇറാന്‍ സൈനിക വക്താവിനെ വധിച്ചു

ഏഴാമത്തെ പ്രസവം വീട്ടില്‍, തൃശൂരില്‍ യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്

റെയിൽ ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

പക്കാ അണ്ടറേറ്റഡ്! ഇന്ദ്രജിത്തിന്റെ ആ കരിയർ ബെസ്റ്റ് മൂവി റീ റിലീസിന്

'തലയും ചേട്ടനും'! സോഷ്യല്‍ മീഡിയ തൂക്കി ധോനി- സഞ്ജു 'ചാറ്റ്' (വിഡിയോ)

SCROLL FOR NEXT