പ്രതീകാത്മക ചിത്രം 
Kerala

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വെ നാളെ മുതല്‍

ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വെ ചെയ്ത് നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആധുനിക സര്‍വെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റല്‍ റീസര്‍വെ നാളെ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യുമന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. 

നാലുവര്‍ഷം കൊണ്ട് കേരളം പൂര്‍ണമായും ഡിജിറ്റലായി സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് ആരംഭിക്കുക. തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട-12 കോട്ടയം-9, ആലപ്പുഴ-8, ഇടുക്കി-13, എറണാകുളം-13, ത്യശൂര്‍-23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട്-16, വയനാട്-8, കണ്ണൂര്‍-14, കാസര്‍ഗോഡ്-18 എന്നിങ്ങനെയാണ്.

ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വെ ചെയ്ത് നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി സര്‍വെ ഭൂരേഖാ വകുപ്പിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമെ 1500 സര്‍വെയര്‍മാരെയും 3200 ഹെല്‍പര്‍മാരെയും ഉള്‍പ്പെട െ4700 പേരെ കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതിന് നടപടിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ