ദിലീപ് file
Kerala

ദിലീപ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; പൊന്നുംകുടം വഴിപാടായി സമര്‍പ്പിച്ചു

ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു.

ദിലീപ് സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ദിലീപ് നായകനായ ചിത്രം പ്രിന്‍സ് ആന്റ് ഫാമിലിയുടെ റിലീസിന് മുമ്പാണ് അവസാനമായി ഇവിടെ ദര്‍ശനത്തിന് എത്തിയത്. വിശേഷ ദിവസങ്ങളിലെല്ലാം ഈ ക്ഷേത്രത്തില്‍ നടന്‍ ദര്‍ശനത്തിനെത്താറുണ്ട്. ആ സമയങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാടായിക്കുന്ന് എന്നിവടങ്ങളിലും ദര്‍ശനം പതിവാണ്.

കേസില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് എട്ടാം പ്രതിയായിരുന്നു. എന്നാല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നാണ് വിചാരണക്കോടതിയുടെ കണ്ടെത്തല്‍. എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി കേസില്‍ വിധി പറഞ്ഞത്. 1 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷവും ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ കോടതി വെറുതെ വിടുകയുമായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തി പൊന്നിന്‍കുടം സമര്‍പ്പിച്ചിരുന്നു. കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ നേതാക്കള്‍ സ്ഥിരമായി രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാന്‍ എത്താറുണ്ട്.

Dileep's temple visit : Dileep visited Rajarajeshwara Temple in Taliparamba and offered Ponnumkudam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT