അരുൺ ​ഗോപി/ ഫേയ്സ്ബുക്ക് 
Kerala

'ഇടതുപക്ഷ അനുഭാവിയാണ്, വല്യ വീരവാദം പറഞ്ഞാൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും'; അരുൺ ​ഗോപി

പ്രതിപക്ഷ പാർട്ടികൾക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് അരുൺ വിലയിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തദ്ദേശതെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എന്നാൽ ഈ വിജയത്തിൽ വല്യ വീരവാദം പറഞ്ഞാൽ നിയമസഭയിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴുമെന്നാണ് സംവിധായകൻ അരുൺ ഗോപി പറയുന്നത്. ഒരു സ്വകാര്യ മലയാളം വാർത്താചാനലിനോടായിരുന്നു അരുണിന്റെ പ്രതികരണം. 

'ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. യഥാർഥത്തിൽ ഇപ്പോൾ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയിൽ പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാൽ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും.' അരുൺ ​ഗോപി പറഞ്ഞു. 

പ്രതിപക്ഷ പാർട്ടികൾക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് അരുൺ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അഴിമതി ആരോപണം യുഡിഎഫിന് എതിരായാണ് വന്നിരുന്നതെങ്കിൽ അത് എൽഡിഎഫ് മികച്ച രീതിയിൽ ഉപയോഗിക്കുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റതാണെന്നും പ്രധാന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ മുന്നണി പാകപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?