രഞ്ജിത്ത് ഐഎഫ്എഫ്കെ വേദിയിൽ സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം 
Kerala

രഞ്ജിത്തിനെ കൂക്കി വിളിച്ച് ഡെലി​ഗേറ്റുകൾ; എസ്എഫ്ഐയിലൂടെ തുടങ്ങിയ തനിക്ക് ഇതൊന്നും പുത്തരിയല്ലെന്ന് മറുപടി

എസ്എഫ്ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 27മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കാണികളുടെ കൂവൽ. സ്വാ​ഗത പ്രസം​ഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികൾ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലി​ഗേറ്റുകളാണ് പ്രതിഷേധിച്ചത്. 

എസ്എഫ്ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലി​ഗേറ്റുകൾ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓൺലൈൻ ബുക്കിങ്ങിലെയും പരാതികൾ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 

ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. പ്രതിഷേധിച്ചവരിൽ ഒരാൾക്ക്  ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു വരുത്തിയത് അക്കാദമി അല്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT