രഞ്ജിത്ത് 
Kerala

സമ്മര്‍ദം താങ്ങാനാവുന്നില്ല, കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നു; ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ബംഗാളി നടി

തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും നടി വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സമ്മര്‍ദം താങ്ങാന്‍ കഴിയാത്തതിനാല്‍ കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും നടി വ്യക്തമാക്കി.

വിവാദങ്ങള്‍ക്കൊടുവില്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. നിലപാടില്‍ ഉറച്ചു നിന്ന നടി പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന് പരാതി നല്‍കുകയായിരുന്നു. ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് നടി കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഈ പരാതിയില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതോടെ സംവിധായകന്‍ രഞ്ജിത്തും തുടര്‍ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങിയതായി വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT