റത്തീന- മുഹമ്മദ് ഷര്‍ഷാദ്  
Kerala

'അടിച്ചു തളിച്ച് വൃത്തിയാക്കിയ എന്റെ ഉമ്മറത്തോട്ടു അതും പിടിച്ചു കയറാന്‍ നോക്കണ്ട'

മുഹമ്മദ് ഷര്‍ഷാദിന്റെ മുന്‍ ജീവിതപങ്കാളിയായ സംവിധായക റത്തീനയെയും ചിലര്‍ ഈ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. അതിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി റത്തീന രംഗത്തെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജേഷ് കൃഷ്ണയ്ക്കെതിരെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സമര്‍പ്പിച്ച പരാതി കോടതിയില്‍ രേഖയായി എത്തിയതിന് പിന്നാലെ അതുസംബന്ധിച്ച വിവാദങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. അതിനിടെ മുഹമ്മദ് ഷര്‍ഷാദിന്റെ മുന്‍ ജീവിതപങ്കാളിയായ സംവിധായക റത്തീനയെയും ചിലര്‍ ഈ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. അതിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി റത്തീന രംഗത്തെത്തി.

'ആടിനെ പട്ടിയാക്കുന്ന ഒരുത്തന്റെ വര്‍ത്താനം കേട്ട്, അയാള്‍ വിസര്‍ജ്ജിച്ച അമേദ്യം ഇപ്പൊ ബിരിയാണി ആകുമെന്നും കരുതി അത് രുചിച്ചു നോക്കുന്നവര്‍ ചെയ്തോളൂ. തൊട്ട് നോക്കുന്നവര്‍ക്ക് അങ്ങനെ ആവാം, മണക്കുന്നവര്‍ക്ക് അതും ചെയ്യാം. അതൊക്കെ നിങ്ങളുടെ താല്പര്യം പോലെ. അടിച്ചു തളിച്ച് വൃത്തിയാക്കിയ എന്റെ ഉമ്മറത്തോട്ടു അതും പിടിച്ചു കയറാന്‍ നോക്കണ്ട. നടക്കൂല്ല .. നഹീന്ന് പറഞ്ഞാ നഹീ... ! ചആ : കറന്റുള്ളവര്‍ക്കു കത്തിയാല്‍ മതി !,' റത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ പുഴു സിനിമയുമായി ബന്ധപ്പെട്ടും വിവാഹബന്ധം പിരിയാനിടയായ സാഹചര്യത്തെ കുറിച്ചും മുഹമ്മദ് ഷര്‍ഷാദ് പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ റത്തീനയ്ക്കെതിരെ വ്യാപകമായി അധിക്ഷേപ പരാമര്‍ശങ്ങളും സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഹമ്മദ് ഷര്‍ഷാദ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഇതിനോടുള്ള റത്തീനയുടെ പ്രതികരണം.

അതേസമയം, കത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളും അസംബന്ധവുമാണെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. 2022ലായിരുന്നു ഷര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഷര്‍ഷാദിന്റെ കത്ത്. എന്നാല്‍ ഈ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

SCROLL FOR NEXT