രാജേഷ് കൃഷ്ണയ്ക്കെതിരെ ഡിജിപിക്കു പരാതി നല്‍കി, നാലു വര്‍ഷമായിട്ടും നടപടിയില്ലെന്ന് ഷെര്‍ഷാദ്

ലോക കേരളസഭ അംഗവും വിദേശ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്ക് എതിരെ നല്‍കിയ ഡിജിപിക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ നാല് വര്‍ഷത്തോളമായി നടപടി ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു
Kerala CPM letter controvercy Sharshad B
Kerala CPM letter controvercy Sharshad B
Updated on
1 min read

തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കിയ പരാതി ചോര്‍ച്ച വിവാദത്തില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. ലോക കേരളസഭ അംഗവും വിദേശ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്ക് എതിരെ ഡിജിപിക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ നാല് വര്‍ഷത്തോളമായി നടപടി ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു. രാജേഷ് കൃഷ്ണ സിപിഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് മുഹമ്മദ് ഷെര്‍ഷാദിന്റെ ആരോപണം. എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചല്ല താന്‍ പരാതി നല്‍കിയതെന്നും ഷെര്‍ഷാദ് പറയുന്നു.

Kerala CPM letter controvercy Sharshad B
വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

രാജേഷ് കൃഷ്ണയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പലതവണ പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയില്‍ ഒന്നും നടപടി ഉണ്ടാകില്ലെന്ന് മനസിലാക്കിയതോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 2023 ല്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിനൊപ്പം രാജേഷ് കൃഷ്ണയുടെ സാമ്പത്തിക ഇടപാടും മറ്റും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും ഡിജിപിക്കും ഒന്നിച്ചാണ് പരാതി നല്‍കിയത്. ഇതില്‍ ആദായ നികുതി അന്വേഷണം നടക്കുന്നു എന്നാണ് വിവരം. എന്നാല്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ലഭിച്ചത് ഓട്ടോമാറ്റിക് മറുപടി മാത്രമാണ്. മറ്റ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു.

രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് ആനയിച്ചത് രാജേഷ് കൃഷ്ണയാണ് ആ ഫോട്ടോ ഉള്‍പ്പെടെ ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചു. അത് മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും അറിയില്ലായിരിക്കും. കൈരളി എന്ന സംഘടനയുടെ പേരില്‍ 33000 പൗണ്ട് വയനാട് ദുരിതാശ്വാസത്തിന് വേണ്ടി പിരിച്ചു. ആ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ്.

Kerala CPM letter controvercy Sharshad B
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ - എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

സാധാരണ പ്രവാസിയായിരുന്ന രാജേഷ് കൃഷ്ണ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലോക കേരള സഭയില്‍ ഇടം നേടി. മുന്‍ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്റെ സഹായത്തോടെയായിരുന്നു ഇത്. ഇതിന് ശേഷം യുകെയില്‍ വസ്തുവാങ്ങിക്കുകയും പുഴു ഉള്‍പ്പെടെയുള്ള സിനിമകളില്‍ നിക്ഷേപം നടത്തുകയും ചെയ്തു. കിങ്ഡം എന്ന സ്ഥാപനത്തിന്റെ പേരില്‍ വലിയ ഫണ്ട് തട്ടിപ്പ് നടത്തി. വിദേശ ഫണ്ടുകള്‍ ഇതുവഴി കൈകാര്യം ചെയ്തു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തതോടെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ തടഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു.

Summary

Kerala CPM fresh trouble over allegations of financial irregularities involving leaders of the party complint by Sharshad B

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com