കുഞ്ഞ് അച്ചാമ്മ 
Kerala

ഭാഗ്യദേവത കൈവിട്ടില്ല; വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ ഒന്നാം സമ്മാനം; വിശ്വസിക്കാനാകാതെ വയോധിക

തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഈ അവിശ്വനീയമായ ഭാഗ്യം കൈവന്നത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരുകോടിയുടെ ഒന്നാം സമ്മാനം. തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഈ അവിശ്വനീയമായ ഭാഗ്യം കൈവന്നത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കൊച്ചമ്മനം ജങ്ഷന് സമീപം ചെറിയ പെട്ടിക്കട നടത്തുകയാണ് ഇവര്‍.

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് പുറമെ മറ്റൊരു ടിക്കറ്റ് കൂടി ഇവര്‍ എടുത്തിരുന്നു. അതിന് അയ്യായിരം രൂപയുടെ പ്രോത്സാഹനസമ്മാനം ലഭിച്ചിരുന്നു. പ്രദേശത്തെ ലോട്ടറി വില്‍പനക്കാരനായ കോതപ്പുഴശ്ശേരി ജോര്‍ജുകുട്ടിയില്‍നിന്നാണ് ഇവര്‍ കാരുണ്യ ലോട്ടറിയുടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത്.

വ്യാഴാഴ്ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റിന്റെ നമ്പര്‍ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം ലഭിച്ച കാര്യം മാത്രമാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ പ്രധാന ടിക്കറ്റ് സമ്മാനമൊന്നും ഇല്ലെന്ന് കരുതി അവര്‍ വേസ്റ്റ് കൊട്ടയില്‍ കളഞ്ഞു. രാത്രി ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരന്‍ ഇവരെ അറിയിച്ചു. ഇതോടെയാണ് ടിക്കറ്റ് വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ കാര്യം ഓര്‍ത്തത്.

ഉടന്‍തന്നെ ഇരുവരും കടയിലെത്തി പരിശോധന നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ വേസ്റ്റ് കൊട്ടയില്‍നിന്ന് ഒരു കോടിയുടെ ഭാഗ്യം കടാക്ഷിച്ച ആ ടിക്കറ്റ് അവര്‍ കണ്ടെടുത്തു. പെസഹാ ദിനത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ അതിയായ സന്തോഷത്തിലാണ് കുഞ്ഞ് അച്ചാമ്മ ഇപ്പോള്‍. ചെറിയ പെട്ടിക്കടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുഞ്ഞ് അച്ചാമ്മയുടെ ഉപജീവനം.

Discarded Karunya lottery ticket found in waste bin wins ₹1 crore first prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

പൊള്ളലേറ്റാല്‍ എന്ത് ചെയ്യണം? അറിയാം ചില ഫസ്റ്റ്എയ്ഡ് തെറ്റിദ്ധാരണകള്‍

'മദ്യപിച്ച് ലക്കുകെട്ട് രാത്രിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറയും, പിറ്റേദിവസം എനിക്കത് ഓർമ കാണില്ല'; നടൻ പിയുഷ് മിശ്ര

'ഒരു തെളിവുമില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല'

ടി സിദ്ദിഖിന്റെ വാഗ്ദാനം പാഴ്‌വാക്കായി, എല്ലാം നഷ്ടപ്പെട്ട ശ്രുതിക്കും വീട് കിട്ടിയില്ല, ഒടുവില്‍ സര്‍ക്കാരിനെ സമീപിച്ചെന്ന് കെ റഫീഖ്

SCROLL FOR NEXT