പ്രതീകാത്മക ചിത്രം 
Kerala

ഐപിഎല്ലിന്റെ പേരില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; രണ്ടുപേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു

Author : സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഫൈസലിന്റെ നില ഗുരുതരമാണ്. ഐപിഎല്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. 

പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ആദ്യം ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയില്‍ നിന്ന് ഇറക്കുമ്പോള്‍ കുത്തേറ്റു എന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റതെന്ന് വ്യക്തമായത്.

ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അന്‍സലിന്റെ കണ്‍പുരികത്തിലാണ് കുത്തേറ്റത്. ഇതില്‍ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും