സുരേന്ദ്രന്‍  
Kerala

പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കം; കര്‍ഷകനെ സിപിഎം നേതാവും മകനും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു, പരാതി

സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടകരാര്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ കര്‍ഷകനെ സി പി എം പ്രാദേശിക നേതാവും മകനും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. നെടുംകണ്ടം കൂട്ടാര്‍ സ്വദേശി കല്ലേക്കുളത്ത് സുരേന്ദ്രന്‍ നായര്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ തലക്കാണ് പരിക്കേറ്റത്.

സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കൂട്ടാര്‍ സ്വദേശിയായ സി പി എം പ്രദേശിക നേതാവ് തമ്പി എന്ന് അറിയപ്പെടുന്ന ഭുവനചന്ദ്രന്‍ നായരും ഇയാളുടെ മകന്‍ പ്രദീപും ചേര്‍ന്ന്, സുരേന്ദ്രനെ വീട്ടില്‍ കയറി ആക്രമി്ക്കുകയായിരുന്നു.

തമ്പിയുടെ കൈയില്‍ നിന്നും താന്‍ പണം കടം വാങ്ങിയിരുന്നെന്നും അപ്പോള്‍ ഒപ്പിട്ട് വാങ്ങിയ മുദ്ര പേപ്പറില്‍ വ്യാജമായി പാട്ട കരാര്‍ എഴുതി ചേര്‍ത്ത് ഭൂമി തട്ടിയെടുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

നിലവില്‍ തമ്പിയും കുടുംബവും ഭൂമിയില്‍ കയറുന്നതിന് കോടതി വിലകെര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ലംഘിച്ച് ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് പരാതി. സുരേന്ദ്രന്‍ നെടുംകണ്ടം താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സുരേന്ദ്രന്‍ ആക്രമിച്ചതായി ആരോപിച്ച് തമ്പിയും മകനും പരാതി നല്‍കിയിട്ടുണ്ട്.

Dispute over lease agreement; Farmer beaten to death by CPM leader and his son, complaint filed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി

പനി ബാധിച്ച് എത്തി; യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

'പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ മറക്കുന്നു'; മന്ത്രിയുടെ സ്റ്റാഫിലെ ജമാ അത്തെ ഇസ്ലാമി നേതാവിന്റെ നിയമനം പിൻവലിക്കണമെന്ന് എംഎസ്എഫ്